മനുഷ്യന്റെ ഒരുമയും സമാധാനവുമാണ് മുഖ്യ അജണ്ടയെന്ന് ചിന്തിച്ച വ്യക്തിത്വമായിരുന്നു എന്‍.സി.മമ്മൂട്ടി മാസ്റ്റര്‍-
തളിപ്പറമ്പ്: മനുഷ്യന്റെ ഒരുമയാണ് പ്രധാന കാര്യമെന്നും, സമാധാനമാണ് മുഖ്യ അജണ്ടയെന്നും ചിന്തിച്ച വ്യക്തിയാണ് എന്‍.സി.മമ്മുട്ടി മാസ്റ്ററെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടരി എ.പി.അഹമ്മദ് മാസ്റ്റര്‍ പറഞ്ഞു.

യുവകലാസാഹിതി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എന്‍.സി.മമ്മൂട്ടി മാസ്റ്റര്‍ അനുസ്മരണവും, കഥാ-നാടക പുരസക്കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ നടന്ന യോഗത്തില്‍ സംഘാടക സമിതി ചെയര്മാന് സുരേഷ് കീഴാറ്റൂര്‍ അദ്ധ്യക്ഷത വഹിച്ചു.
യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആയിഷടീച്ചര്‍, ജില്ലാ പ്രസിഡന്റ് ജിതേഷ് കണ്ണപുരം, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി.കണ്ണന്, വി.പി.മഹേശ്വരന് മാസ്റ്റര്‍( പ്രത്യുഷ വേദി) എന്നിവര്‍ സംസരിച്ചു.
എന്‍.സി.മമ്മൂട്ടി മാസ്റ്റര്‍ സ്മാരക കഥാ പുരസ്ക്കാരം കെ.ടി. ഷാഹുല്‍ ഹമീദിനും, സി.വി.എന്‍ ഇരിണാവ് സ്മാരക തെരുവ് നാടക പുരസ്ക്കാരം പ്രസാദ് കണ്ണോത്തിനും സമ്മാനിച്ചു. സംഘാടക സമിതി കണ്‍വീനര്‍ ചന്ദ്രന് നരിക്കോട് സ്വാഗതവും ട്രഷറര്‍ സി.ലക്ഷ്മണന് നന്ദിയും പറഞ്ഞു.
