അള്ളാംകുളത്തിന്റെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് സ്‌നേഹോപഹാരം നല്‍കി

തളിപ്പറമ്പ്: സംസ്ഥാന ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലാ ഫുട്‌ബോള്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട

തളിപ്പറമ്പ് അള്ളാംകുളം വാര്‍ഡ് 12 നിവാസികളും സര്‍ സയ്യദ് ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുമായിരുന്ന മുഹമ്മദ് ഫര്‍സീന്‍, ഫിസാന്‍

ജാബിര്‍, ടി.എച്ച്. ഉസ്മാന്‍ എന്നിവര്‍ക്കുള്ള വാര്‍ഡിന്റെ സ്‌നേഹോപഹാരം വാര്‍ഡ് കൗണ്‍സിലറും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണുമായ എം.കെ.ഷബിത സമ്മാനിച്ചു.

സുബൈര്‍ സൂപ്പര്‍ വിഷന്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

മുഹമ്മദ് ഫര്‍സീന്‍ ജില്ലാ ടീം വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.