നിബിന്മാത്യു എന്ന അക്കായി കാപ്പ പ്രകാരം ജയിലിലായി-
പയ്യാവൂര്‍: കാപ്പാ നിയമപ്രകാരം യുവാവിനെ ജയിലിലടച്ചു.

പയ്യാവൂര്‍ പോലീസ് പരിധിയില്‍ ഏറ്റുപാറയിലെ പാത്തിക്കല്‍ ഹൗസില്‍ നിബിന് മാത്യു എന്ന അക്കായി (28)നെയാണ് പയ്യാവൂര്‍ പോലീസ് എസ്.എച്ച്.ഒ കെ.ഉഷാദേവി അറസ്റ്റ് ചെയ്തത്.
പയ്യാവൂര്‍, ഉളിക്കല്‍, കുടിയാന്മല പോലീസ് സ്റ്റേഷന് പരിധികളില്‍ മയക്കുമരുന്ന് കേസുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.
