അഡ്വ.പി.രാജശേഖരന് നാടിന്റെ അന്ത്യാഞ്ജലി-

തളിപ്പറമ്പ്: ഇന്നലെ നിര്യാതനായ അഡ്വ.പി.രാജശേഖരന്റെ മൃതദേഹം നീറുകണക്കിനാളുകളുടെ സാന്നിധ്യത്തില്‍ സംസ്‌ക്കരിച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തളിപ്പറമ്പ മണ്ഡലം മുന്‍ ട്രഷററും തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറിയുമായിരുന്ന

രാജശേഖരന് അദരാഞ്ജലികളര്‍പ്പിക്കാന്‍ നിരവധിയാളുകളാണ് പൊതുദര്‍ശനത്തിന് വെച്ച പ്രിയദര്‍ശിനി മന്ദിരത്തില്‍ എത്തിയത്.

ഡി.സി.സി പസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ്, സതീശന്‍ പാച്ചേനി, ടി.ജനാര്‍ദ്ദനന്‍,  മുര്‍ഷിദ കൊങ്ങായി, സി.പി.എം ഏരിയാ സെക്രട്ടറി കെ.സന്തോഷ്, ടി ബാലകൃഷ്ണന്‍, നഗരസഭാ കൗണ്‍സിലര്‍ സി.പി.മനോജ്, പാലകുളങ്ങര ദേവസ്വം ചെയര്‍മാന്‍ കെ.സി.മണികണ്ഠന്‍ നായര്‍

സി.പി.ഐ നേതാവ് കോമത്ത് മുരളീധരന്‍, എ.പി.ഗംഗാധരന്‍, പി മുഹമ്മദ് ഇഖ്ബാല്‍, അള്ളാംകുളം മഹമ്മൂദ്, രജനി രമാനന്ദ്, സി.സി ശ്രീധരന്‍, സക്കരിയ്യ കായക്കൂല്‍, ടി.ആര്‍ മോഹന്‍ദാസ്, കെ.രഞ്ജിത്ത്തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

സംസ്‌ക്കാരത്തിന് ശേഷം നടന്ന അനുശോചന യോഗത്തില്‍ തളിപ്പറമ്പ് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സക്കരിയ്യ കായക്കൂല്‍ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ അനുസ്മരണ പ്രഭാഷണം നടത്തി, തളിപ്പറമ്പ് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. എം. സി രാമചന്ദ്രന്‍, എം.വി. ജനാര്‍ദ്ദനന്‍,  കെ.സി.മണികണ്ഠന്‍ നായര്‍, പി മുഹമ്മദ് ഇഖ്ബാല്‍,

എ.അശോക്കുമാര്‍, സി.സി.ശ്രീധരന്‍, എം.എന്‍.പൂമംഗലം,  സി.പി.മനോജ്, എ.വി.ശിവരാമന്‍, ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ.ടി.ആര്‍. മോഹന്‍ദാസ് സ്വാഗതം പറഞ്ഞു.