ഓക്കാനിക്കാനും ഛര്‍ദ്ദിക്കാനുമായി ഇന്ത്യന്‍ റെയില്‍വെ പുതിയ കോച്ചുകള്‍ പരീക്ഷിക്കുന്നു–
കൊച്ചി: ടെയിനില്‍ ഓക്കാന കോച്ചുമായി ഇന്ത്യന്‍ റെയില്‍വെ.

ധന്‍ബാദ്-ആലപ്പുഴ എക്‌സ്പ്രസിലാണ് മുഴുവന്‍ സഌപ്പര്‍ കോച്ചും യാത്രക്കാര്‍ക്ക് വളരെ എളുപ്പത്തില്‍ ഛര്‍ദ്ദിച്ച് യാത്രചെയ്യാനുള്ള ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.
നിരവധിപേര്‍ ഈ സൗകര്യം ഉപയോഗിച്ചതായി യാത്രക്കാര്‍ പറഞ്ഞു. ഇന്ന് ഉച്ചക്ക് ഒന്നരക്ക് അങ്കമാലിയില്‍ നിന്ന് എറണാകുളത്തേക്ക് ടിക്കറ്റെടുത്ത യാത്രക്കാര്‍ക്കാണ് റെയില്‍വെ ഉച്ചയൂണിന് ശേഷം ഛര്‍ദ്ദിക്കാനുള്ള ഏര്‍പ്പാട് ചെയ്തുനല്‍കിയത്.
വണ്ടിയിലെ മുഴുവന്‍ കോച്ചുകളും ഇരിക്കാനും നില്‍ക്കാനും കഴിയാനാവാത്ത വിധം ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നുവെന്ന് ഈ വണ്ടിയില്‍ യാത്രചെയ്ത കണ്ണൂര്‍ സ്വദേശി പറയുന്നു.
പുകയില ചവച്ചും മുറുക്കിയും തുപ്പിയിട്ട് സീറ്റുകള്‍പോലും മലീമസമാക്കിയ നിലയിലായിരുന്നുലെന്നും ഇവര്‍ പറയുന്നു. മാലിന്യം തളംകെട്ടി നില്‍ക്കുന്ന കോച്ചുകളാണ് വണ്ടിയില്‍ മുഴു വനും ഉണ്ടായിരുന്നത്.
ഇത് സംബന്ധിച്ച് യാത്രക്കാര്‍ റെയില്‍വേയിലെ ഉന്നതരെ അറിയിച്ചുവെങ്കിലും ഫോണില്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ ഇവര്‍ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറയുന്നു.
പല യാത്രക്കാരും ദുര്‍ഗന്ധം സഹിക്കാനാവാതെ ഛര്‍ദ്ദിച്ചുവെങ്കിലും വണ്ടിയിലെ വാഷ്‌ബേസിന്‍ പോലും ഉപയോഗിക്കാനാവാത്ത വിധത്തിലായിരുന്നുവെന്നാണ് പറയുന്നത്.
ഈ വണ്ടി മിക്കവാറും ദിവസങ്ങളില്‍ ഇതേ രൂപത്തിലാണ് ആലപ്പുഴയില്‍ എത്തുന്നതെന്നും പരാതിയുണ്ട്. യാത്രക്കാര്‍ റെയില്‍വെമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
