പ്രാദേശിക പത്രപ്രവര്‍ത്തക ക്ഷേമനിധി സര്‍ക്കാര്‍ വാഗ്ദാനം പാലിക്കണം-കെ.ജെ.യു.
ഏറ്റുമാനൂര്‍: പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുമെന്ന സര്‍ക്കാര്‍ വാഗ്ദാനം ഉടന്‍ നടപ്പിലാക്കണമെന്ന് കേരള ജേര്‍ണലിസ്റ്റ്സ് യൂണിയന് കോട്ടയം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.

ഏറ്റുമാനൂര്‍ താരാ ഓഡിറ്റോറിയത്തില്‍ നടന്ന പ്രവര്‍ത്തകയോഗം കെ ജെ യു സംസ്ഥാന പ്രസിഡന്റ് അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. ജി. ഹരിദാസ് അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സി. സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി.
ഐ ജെ യു ദേശീയ സമിതിയംഗം ബാബു തോമസ് ദേശീയ സമിതി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഐ ജെ യുദേശീയ സമിതി അംഗം ആഷിക് മണിയംകുളം അംഗങ്ങള്‍ക്കുള്ള പ്രസ് സ്റ്റിക്കര്‍ വിതരണം നിര്‍വ്വഹിച്ചു.
കെ ജെ യു സംസ്ഥാന സെക്രട്ടറിമനോജ് പുളിവേലി,കെ ജെ യു സംസ്ഥാന വനിത കണ്‍വീനര്‍ആശ കുട്ടപ്പന്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായഷൈജു തെക്കുംചേരി,പി.ബി.തമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി പി. ഷണ്മുഖന് സ്വാഗതവും ജോയിന്റ് സെക്രട്ടറി സുഭാഷ് ലാല്‍ നന്ദിയും പറഞ്ഞു.
പുതിയ ജില്ലാ ഭാരവാഹികളായി പി.ബി.തമ്പി (പ്രസിഡന്റ്), പി.ജോണ്സണ്, എ.എസ്.മനാഫ്, ജോസ് ചമ്പക്കര (വൈസ് പ്രസിഡന്റുമാര്‍), രാജു കുടിലില്‍ (സെക്രട്ടറി),
സുഭാഷ് ലാല്‍, ഇക്ബാല്‍ ഇല്ലത്തുപറമ്പില്‍, അബ്ദുള്‍ സലാം (ജോയിന്റ് സെക്രട്ടറിമാര്‍), പി.ഷണ്മുഖന്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
