വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു.-
ഉദിനൂര്‍: ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.

ഉദിനൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഇടയിലക്കാട് എഎല്‍പി സ്കൂളിനടുത്തെ അലന്‍ജിത്ത് (15) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് സ്കൂള്‍ വിട്ടതിന് ശേഷം കുട്ടുകാരോടൊത്ത് കുളത്തില്‍ കുളിക്കവെ ചളിയില്‍ മുങ്ങി താഴുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ രക്ഷപ്പെടുത്തി തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിയാരം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
വലിയപറമ്പ ഗ്രാമപഞ്ചായത്ത് ഓഫീസ് സീനിയര്‍ ക്ലര്‍ക്ക് എം വി ബര്‍ണാഡിന്റെയും പടന്ന പ്രാഥമികാരോഗ്യ കേന്ദ്രം നേഴ്സ് എന്‍.ജിന്‍സിയുടെയും മകനാണ്.
മഴയില്‍ ക്ഷേത്രകുളം നിറഞ്ഞു കവിഞ്ഞതിനാല്‍ കുളിക്കുന്നത് അപകടമാണെന്ന് നിരവധി തവണ നാട്ടുകാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നറിപ്പ് നല്‍കിയിരുന്നു.
സ്കൂള്‍ ബാഗില്‍ കുളി ഡ്രസ്സുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ വിട്ടതിന് ശേഷം കൂട്ടത്തോടെ കുളിക്കുന്നത് പതിവാണ്.
മുന്നറിപ്പ് വകവെക്കാത്തതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാരും ക്ഷേത്ര ജീവനക്കാരും പറയുന്നു
