പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഹോട്ടല്‍ റിസപ്ഷനിസ്റ്റ് പോക്‌സോ പ്രകാരം അറസ്റ്റില്‍.

തളിപ്പറമ്പ്: പതിനഞ്ചുകാരിടെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം ലോഡ്ജ് റിസപനിസ്റ്റ് അറസ്റ്റില്‍.

പുതിയതെരുവിലെ രാജേഷ് റസിഡന്‍സി ഹോട്ടലിലെ റിസ്പ്ഷനിസ്റ്റ് ചൊവ്വ കണ്ണോത്തുംചാലിലെ മീത്തല്‍ ഹൗസില്‍ ലയന്‍ പീറ്റര്‍(65)നെയാണ് തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ എ.വി.ദിനേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ ജൂണ്‍ 25 ന് സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനിയെയാണ് ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ എസ്.എസ്.ജിതീഷ്(28) പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയത്.

തിരുവനന്തപുരത്തുനിന്ന് മൈസൂരിലേക്കും ബംഗളൂരിലേക്കും കടന്ന ജിതീഷിനെ ബംഗളൂരില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

ഇയാള്‍ റിമാന്‍ഡിലാണ്. പെണ്‍കൂട്ടിയുമായി പുതിയതെരുവിലെ രാജേഷ് റസിഡന്‍സിയില്‍ എത്തിയ ജിതീഷിന് പെണ്‍കുട്ടി

പ്രായപൂര്‍ത്തിയാവാത്തതാണെന്ന് വ്യക്തമായിട്ടും ലോഡ്ജില്‍ റൂം ഉള്‍പ്പെടെ മറ്റ് സൗകര്യങ്ങല്‍ ഏര്‍പ്പെടുത്തിക്കൊടുത്തതിനാണ് പോലീസ് ലയന്‍ പീറ്ററിനെ അറസ്റ്റ് ചെയ്തത്.

ഇയാള്‍ക്കെതിരെയും പോക്‌സോ കേസ് തന്നെയാണ് ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ലയന്‍ പീറ്ററെ റിമാന്‍ഡ് ചെയ്തു.

എസ്.ഐ പി.സി.സഞ്ജയ്കുമാര്‍, എസ്.ഐ സി.ദിലീപ്, സീനിയര്‍ സി.പി.ഒ.ഷാജു തോമസ്, സി.പി.ഒ സുഭാഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.