തളിപ്പറമ്പില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം-

തളിപ്പറമ്പ്: തളിപ്പറമ്പ് കപാലികുളങ്ങരയില്‍ പൂട്ടിയിട്ട വീട്ടില്‍ തീപിടുത്തം. അഗ്നിശമനസേന തീയണക്കല്‍ തുടരുന്നു.

ഇന്ന് വൈകുന്നേരമാണ് കപാലികലുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിന് സമീപത്തെ ജയന്റെ വീട്ടില്‍ തീപിടുത്തമുണ്ടായത്.

വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിശമനസേനയിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.

ജയന്‍ വര്‍ഷങ്ങളായി വിദേശത്താണ്. ജയന്റെ മാതാവ് ലക്ഷ്മിയാണ് ഇവിടെ താമസിച്ചിരുന്നത്.

ഇവര്‍ ഇന്നലെ വിദേശത്തേക്ക് പോയിരുന്നു.

ഒന്നാംനിലയിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേന തീയണക്കല്‍ തുടരുകയാണ്.