വൈദ്യുതി പോസ്റ്റ് തകര്‍ന്നു വീണു-വന്‍ദുരന്തം ഒഴിവായി

തളിപ്പറമ്പ്: മന്ന-നഗരസഭ ഓഫീസ് റോഡില്‍ വൈദ്യുതിതൂണ്‍ റോഡിന് കുറുടെ പൊട്ടിവീണു, ഭാഗ്യത്തിന് ഈ സമയം റോഡില്‍ യാത്രക്കാരോ വാഹനങ്ങളോ ഇല്ലാതിരുന്നത് വന്‍ദുരന്തം ഒഴിവാക്കി.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോസ്റ്റ് രണ്ടായി ഒടിഞ്ഞ നിലയിലാണ്.

നഗരസഭാ റോഡില്‍ ശിഫാ ദന്തല്‍ ക്ലിനിക്കിന് മുന്നിലായിരുന്നു അപകടം.

ഏറെ പഴക്കം ചെന്ന ഈ പോസ്റ്റ് മാറ്റിയിടണമെന്ന് നാട്ടുാകാര്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നതായി ആരോപണമുണ്ട്.

വൈദ്യുതി തൂണ്‍ പൊട്ടിവീണതിനാല്‍ ഈ ഭാഗത്ത് വൈദ്യുതി വിതരണം നിലച്ചിരിക്കയാണ്.

എന്നാല്‍ പോസ്റ്റില്‍ വണ്ടിയിടിച്ചതാണ് കാരണമെന്ന് കെ.എസ്.ഇ.ബി കരിമ്പം സെക്ഷന്‍ അസി.എഞ്ചിനീയര്‍ പറയുന്നു.

പക്ഷെ, വണ്ടിയിടിച്ചതിന്റെ യാതൊരുലക്ഷണവും സ്ഥലത്ത് കാണുന്നില്ല.