കൃഷ്‌ണേട്ടന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ ഓണക്കോടി.
പരിയാരം: കൃഷ്‌ണേട്ടന് പരിയാരം പ്രസ്‌ക്ലബ്ബിന്റെ ഓണക്കോടി.

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 27 വര്‍ഷമായി അന്തേവാസിയായി കഴിയുന്ന എം.ബി.കൃഷ്ണന്‍ പരിയാരത്ത്
ടി.ബി.സാനിട്ടോറിയം പ്രവര്‍ത്തിക്കുന്ന ഘട്ടത്തില്‍ 14-ാം വയസില്‍ കാന്റീനില്‍ സഹായിയായി എത്തിയതായിരുന്നു.
സാനിട്ടോറിയം അടച്ചുപൂട്ടിയതുമുതല്‍ മെഡിക്കല്‍ കോളേജില്‍ അന്തേവാസിയായി കഴിയുകയാണിദ്ദേഹം.
കടന്നപ്പള്ളി സ്വദേശിയായ ഈ 91 കാരന് അടുത്ത ബന്ധുക്കളാരുമില്ല.
മെഡിക്കല്‍ കോളേജില്‍ വെച്ച് പരിയാരം പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് ടി.വി.പത്മനാഭന്‍ മാസ്റ്റര്‍ കൃഷ്‌ണേട്ടന് ഓണക്കോടി സമ്മാനിച്ചു.
പ്രസ്‌ക്ലബ്ബ് സെക്രട്ടെറി ജയരാജ് മാതമംഗലം, കേരളാ ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കരിമ്പം.കെ.പി.രാജീവന്‍, കെ.ജെ.യു ജില്ലാ കമ്മറ്റി അംഗം എം.ദിനേശന്‍ മറവന്‍സ് എന്നിവരും പങ്കെടുത്തു.
