ജയ്ഹിന്ദ് തളിപ്പറമ്പിന്റെ നന്മമരം- രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

തളിപ്പറമ്പ്: തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും നിരന്തരം നിരാലംബര്‍ക്കു തണലേകുന്ന നന്മമരമായി ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മാറുകയാണെന്ന് രാജ്‌മോഹന്‍ എം പി അഭിപ്രായപ്പെട്ടു.

കെ പി എസ് ടി എ ടെയും ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ പുറത്തിറക്കിയ പുതിയ ആംബുലന്‍സിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം,

ചടങ്ങില്‍ കരിമ്പം പുഴയില്‍ വീണ കുട്ടികളെ അതിസാഹസികമായി രക്ഷപ്പെടുത്തിയ 4 വിദ്യാര്‍ത്ഥികളെ എംപി ആദരിച്ചു.

ജയ്ഹിന്ദ് പ്രസിഡന്റ് സ്‌ േമുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു കെ എസ് യു സംസ്ഥാനഉപാധ്യക്ഷന്‍ വി പി അബ്ദുല്‍റഷീദ് മുഖ്യാതിഥി ആയി കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രമേശന്‍മാസ്റ്റര്‍,

ജില്ലാ പ്രസിഡന്റ് യു കെ ബാലചന്ദ്രന്‍,സെക്രട്ടറി വി മണികണ്ഠന്‍, കെ വി മഹേഷ്, സി വി സോമനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. വി ബി കുബേരന്‍ നമ്പൂതിരി സ്വാഗതവും മാവില പത്മനാഭന്‍ നന്ദിയും പറഞ്ഞു