ജോലിക്കിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
പയ്യന്നൂര്‍: കോണ്‍ക്രീറ്റ് ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു.
ഒഡിഷ സ്വദേശി രഞ്ചന്‍ ജന (31) ആണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഇന്ന് (ബുധനാഴ്ച്ച) ഉച്ചക്ക് പെരുമ്പ ചിറ്റാരികൊവ്വലില്‍ പുതിയ വീടിന്റെ കോണ്‍ക്രീറ്റ് നടക്കുന്നതിനിടെയാണ് അപകടം.
കേടായ മോട്ടോര്‍ നന്നാക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ രഞ്ചന്‍ ജനയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.