ഫെയ്‌സ് മാതമംഗലം കുടുംബസംഗമവും അനുമോദനസദസും.
മാതമംഗലം: മാതമംഗലത്തെ കലാ-സാംസ്‌കാരിക കൂട്ടായ്മയായ ഫെയ്‌സ് മാതമംഗലം കുടുംബസംഗമവും അനുമോദനസദസും സംഘടിപ്പിച്ചു.

മാതമംഗലം ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അഹല്യ ഹെറിറ്റേജ് പുരസ്‌കാരം നേടിയ ചുവര്‍ ചിത്രകാരന്‍ ബിജു പാണപ്പുഴ, മികച്ച എന്‍ എസ് എസ് ജില്ലാകണ്‍വീനര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ശ്രീധരന്‍ കൈതപ്രം എന്നിവരെ ആദരിച്ചു.
മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സത്യപാലന്‍ ഉപഹാരം നല്‍കി. ജയചന്ദ്രന്‍ നെരുവമ്പ്രം മുഖ്യപ്രഭാഷണം നടത്തി.
ഉന്നത വിജയം നേടിയ ഫെയ്‌സ് കുടുംബാംഗങ്ങളെയും അനുമോദിച്ചു.
മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.വി. ഗോവിന്ദന്‍, കെ.പത്മനാഭന്‍, എരമം കുറ്റൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ എം.കെ.കരുണാകരന്‍ മാസ്റ്റര്‍, കെ.സരിത,
ലളിത കലാ അക്കാദമി മുന്‍ സെക്രട്ടറി പി.വി. ബാലന്‍ എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. പി.ദാമോദരന്‍, രമേശന്‍ പേരുല്‍, കെ.പ്രിയേഷ്, സി.കെ.സുരേഷ,് കെ.വി.സുനുകുമാര്‍ എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് തിയറ്റര്‍ ഗ്രൂപ്പ് അവതരിപ്പിച്ച പുലികേശി നാടകവും വിവിധ കലാപരിപാടികളും അരങ്ങേറി.
