കേരള യുക്തിവാദിസംഘം കളക്ട്രേറ്റ്മാര്ച്ച് ഒക്ടോബര്‍-17 ന്.
തളിപ്പറമ്പ്: അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദിസംഘം 17 ന് കണ്ണൂര്‍ കളക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തും.

കേരളത്തില്‍ മന്ത്രവാദ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്താന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന നിയമം ഉടന്‍ നിര്‍മിച്ചു നടപ്പിലാക്കണമെന്നും ഇതിലേക്കായി കെ.വൈ.എസ് നല്കിയ കരട് രൂപരേഖ പരിഗണിക്കണമെന്നും കേരള യുക്തിവാദിസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രബുദ്ധമെന്ന് നാം അഭിമാനിക്കുന്ന കേരളത്തില്‍ മന്ത്രവാദികളും മറ്റും യഥേഷ്ടം വിലസുന്ന കാഴ്ചയാണ് കാണുന്നത്.
ജനങ്ങളില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളര്‍ത്തുവാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് യോഗം ഭരണാധികാരികളോടും രാഷ്ട്രീയ പാര്‍ട്ടികളോടും അഭ്യര്‍ത്ഥിച്ചു.
ഒക്ടോബര്‍ 17 ന് നടക്കുന്ന കളക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് എ.കെ.അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.കെ. നരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡന്റ് ഗംഗന് അഴീക്കോട്,
എം.എം .മത്തായി, പി.കെ.പ്രസാദ്, പ്രകാശന് കുന്നിരിക്ക, കെ.കെ.കൃഷ്ണന്, വി.അംബുജാക്ഷന് എന്നിവര്‍ സംസാരിച്ചു.
