സിഐടിയു ജില്ലാ സമ്മേളനം: സി.കൃഷ്ണന്‍ പ്രസിഡന്റ്, കെ.മനോഹരന്‍ ജന.സെക്രട്ടറി, അരക്കന്‍ ബാലന്‍-ട്രഷറര്‍

ശ്രീകണ്ഠപുരം: സിഐടിയു കണ്ണുര്‍ ജില്ലാ സമ്മേളനം സി.കൃഷ്ണന്‍ പ്രസിഡന്റായും കെ മനോഹരനെ ജനറല്‍ സെക്രട്ടറിയായും അരക്കന്‍ ബാലനെ ട്രഷറര്‍ ട്രഷററായും തിരഞ്ഞെടുത്തു.

ശനി, ഞായര്‍ ദിവസങ്ങളില്‍ ശ്രീകണ്ഠപുരത്ത് മണിയംപാറ കുഞ്ഞമ്പു നഗറില്‍ ചേര്‍ന്ന ജില്ലാ സമ്മേളത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മറ്റ് ഭാരവാഹികള്‍: കെ.അശോകന്‍, ടി.പി.ശ്രീധരന്‍, പി.വി.കുഞ്ഞപ്പന്‍, എം. സുരേന്ദ്രന്‍, കെ.പി.രാജന്‍, കെ.കെ.നാരായണന്‍, രജനി മോഹന്‍, മേരി ജോബ്, ഇ.സുര്‍ജ്ജിത്ത് കുമാര്‍, എം.സി.ഹരിദാസന്‍, കെ. ധനഞ്ജയന്‍(സെക്രട്ടറിമാര്‍).

ടി.കൃഷ്ണന്‍, എന്‍.വി.ചന്ദ്രബാബു, വൈ.വൈ.മത്തായി, കെ.ജയരാജന്‍, ഒ.കാര്‍ത്ത്യായനി, എന്‍.അനിത, കെ. ബഷീര്‍, എസ്.ടി.ജയ്‌സണ്‍, ടി.ശശി, വി.കെ.ബാബുരാജ്, കെ.കരുണാകരന്‍(വൈസ് പ്രസിഡന്റുമാര്‍).