ഹരിതയുടെ നാടന്‍നെല്ല്-നാടിന് ഉല്‍സവം.
തളിപ്പറമ്പ്: ഹരിതയുടെ കൊയത്തുല്‍സവം നാടിന്റെ ഉല്‍സവമായി.
ചാലത്തൂര്‍ 34-ാം വാര്‍ഡിലെ കര്‍ഷകൂട്ടായ്മയായ ഹരിത സ്വാശ്രയസംഘം വിളയിച്ചെടുത്ത നെല്ലിന്റെ കൊയ്ത്തും മെതിയും
ഇന്ന് കൊയ്ത്ത് യന്ത്രത്തിന്റെ സഹായത്തോടെ ആഘോഷപൂര്‍വ്വം നടന്നു.
ഇരുപത് ഏക്കറോളം സ്ഥലത്താണ് ഹരിത സ്വാശ്രയസംഘം നെല്‍കൃഷി നടത്തിയത്.
കര്‍ഷക സംഘം പ്രവര്‍ത്തകരായ ഒ.കൃഷ്ണന്, എന്‍.രമേശന്, കെ.പി.ഉണ്ണികൃഷ്ണന്, കെ.പി.രാജേന്ദ്രന്, പി.ഉണ്ണി,
കെ.വി.രാഘവന്, പി.പത്മനാഭന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന കൊയത്തുല്സവ പരിപാടിയില്‍ തളിപ്പറമ്പ് നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
കൃഷി ഓഫീസര്‍ സ്വപ്ന, വാര്‍ഡ് കൗണ്‍സിലര്‍ കെ.എം.ലത്തീഫ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.