വാര്‍ത്തകള്‍ക്കും ലേഖകര്‍ക്കും പ്രാദേശിക-ദേശീയ വകഭേദം നില്‍കുന്നത് ശരിയല്ലെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി.

മാട്ടൂല്‍: നാടിന്റെ പ്രശ്‌നങ്ങള്‍ വാര്‍ത്താരൂപത്തില്‍ ജനശ്രദ്ധയിലും അധികൃത ശ്രദ്ധയിലും എത്തിക്കുന്ന പ്രാദേശിക

പത്രലേഖകര്‍ക്ക് വേതനത്തിന്റെ കാര്യത്തില്‍ അത്തരമൊരു പരിഗണന കിട്ടുന്നില്ലെന്നത് ഖേദകരമാണെന്ന് പി.സന്തോഷ്‌കുമാര്‍ എം.പി.

കേരളാ ജര്‍ണലിസ്റ്റ്‌സ് യൂണിയന്‍-കെ.ജെ.യു- കണ്ണൂര്‍ ജില്ലാ കുടുംബസംഗമം മാട്ടൂല്‍ബീച്ച് ടാംസ് സിറ്റി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാര്‍ത്തകള്‍ക്ക് പ്രാദേശിക-ദേശീയ ഭേദം നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കെ.ജെ.യു ജില്ലാ വൈസ് പ്രസിഡന്റ് കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജന.സെക്രട്ടെറി കെ.സി.സ്മിജന്‍ മുഖ്യപ്രഭാഷണം നടത്തി.

മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.അബ്ദുല്‍ ഗഫൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രകാശന്‍ പയ്യന്നൂര്‍, ജില്ലാ സെക്രട്ടെറി സാജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ജില്ലാ ജോ.സെക്രട്ടെറിമാരായ സി.പ്രകാശന്‍ സ്വാഗതവും ഫായിസ് പുന്നാട് നന്ദിയും പറഞ്ഞു.