വീണ്ടും കള്ളന്‍-പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജനം ഭീതിയില്‍.
പിലാത്തറ: പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ തസ്‌ക്കരവാഴ്ച്ച തുടരുന്നു, അടച്ചിട്ട വീട്ടില്‍ വീണ്ടും കവര്‍ച്ച.

പിലാത്തറ കൈരളി നഗറിലെ റിട്ട. ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍ എം.നാരായണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
ബെഡ്‌റൂമിലെ അലമാരയില്‍ സൂക്ഷിച്ച 30,000 രൂപ കവര്‍ച്ച ചെയ്ത മോഷ്ടാവ് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.
കഴിഞ്ഞ നവംബര്‍ 14 മുതല്‍ നാരായണനും ഭാര്യയും മംഗളൂരുവിലെ മകളുടെ വീട്ടിലേക്ക് പോയിരുന്നു.
ഇന്നലെ രാവിലെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്തതായി കണ്ട് അയല്‍വാസികള്‍ നാരായണനെ വിളിച്ചുവരുത്തുകയായിരുന്നു.
പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ന് രാവിലെ പോലീസ് ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തും.
