പാതിരാക്കച്ചോടം പാളീസായി-ദേശീയപാതയില്‍ ഗതാഗത തടസം.
തളിപ്പറമ്പ്: പാതിരാ കച്ചവടത്തിന് വന്‍ ജനക്കൂട്ടം, ദേശീയപാതയില്‍ ഗതാഗത തടസം.

ദേശീയപാതയോരത്തെ ഷോപ്പ്‌റിക്‌സിലാണ് ഇന്ന് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ
പാതിവിലയില്‍ പാതിരാ ഷോപ്പിംഗ് സംഘടിപ്പിച്ചത്.
ആയിരത്തിലധികം സാധനങ്ങള്‍ക്ക് പകുതിവില എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യം ചെയ്തത്.
ആയിരക്കണക്കിനാളുകളാണ് പകുതിവിലക്ക് സാധനങ്ങല്‍ വാങ്ങാനായി പാതിരാ മാര്‍ക്കറ്റഇലെത്തിയത്.
ഷോപ്പ്‌റിക്‌സ് അധികൃതരുടെ എല്ലാ കണക്കുകൂട്ടലുകളും തകര്‍ത്തുകൊണ്ടുള്ള ജനക്കൂട്ടം ഇടിച്ചുകയറിയതോടെ നിയന്ത്രിക്കാനാവാത്ത നിലയിലായി കാര്യങ്ങള്‍.
യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്താതെയുള്ള ഈ പകുതിവിലക്കച്ചവടം ജനങ്ങള്‍ക്കും ഷോപ്പിംഗ്മാള്‍ ഉടമകള്‍ക്കും ഒരുപോലെ പാരയായി മാറിയെന്നാണ് വിവരം.
ആയിരക്കണക്കിനാളുകള്‍ തിരക്കുകാരണം മടങ്ങിപ്പോകുകയായിരുന്നു.
ശരിയായ പാര്‍ക്കിംഗ് സ്ഥലംപോലുമില്ലാതെ ദേശീയപാതയെ മാത്രം ആശ്രയിച്ച് പാര്‍ക്കിങ്ങ് നടത്തുന്ന ഇവിടെ പോലീസിന്റെയോ മറ്റ് അധികൃതരുടെയോ അനുമതി വാങ്ങാതെയായിരുന്നു ഈ പാതിരാ ഷോപ്പിംഗ്.
അസമയത്ത് തുറന്നുവെക്കുന്ന കടകള്‍ അടപ്പിക്കുന്ന പോലീസ് ഈ പാതിരാ കച്ചവടം കണ്ടിട്ടേയില്ല.
പാല്‍ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വരെ വലിയ വിലക്കുറവിലായിരുന്നു വില്‍പ്പന നടന്നതെന്നാണ് വിവരം.
