പട്ടുവം കാവില്‍മുനമ്പ്-കണ്ണപുരം-ചെറുകുന്ന് പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കണം-സി.പി.ഐ.(എം)അരിയല്‍ ലോക്കല്‍ സമ്മേളനം-കെ.ദാമോദരന്‍ വീണ്ടും സെക്രട്ടറി-

തളിപ്പറമ്പ്: പട്ടുവം കാവില്‍മുനമ്പ്- കണ്ണപുരം ചെറുകുന്ന് പാലം നിര്‍മാണ പ്രവര്‍ത്തിക്ക് ടെന്‍ഡര്‍ നല്കി പണി ഉടന്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.എം അരിയില്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു.

മുറിയാത്തോട് കമ്യുണിറ്റി ഹാളില്‍ (കെ.കുഞ്ഞപ്പ നഗര്‍) നടന്ന സമ്മേളനം സി.പി.എം. ജില്ലാ കമ്മിറ്റി അംഗം കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു.

പി. ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. കെ.ദാമോദരന്‍ രക്തസാക്ഷി പ്രമേയവും, എന്‍.ബാലന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി മെമ്പര്‍മാരായ

കെ.ദാമോദരന്‍ മാസ്റ്റര്‍, ടി.ബാലകൃഷ്ണന്‍, കെ.കരുണാകരന്‍, സംസാരിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായി കെ.ദാമോദരന്‍, വി.വി.ചന്ദ്രന്‍ , എന്‍.ബാലന്‍, യു.വി.വേണു, എന്‍.ചന്ദ്രന്‍,

കെ.ബാബു, കെ.വി.സന്തോഷ്, കെ.വി.വിഭ, എം.വി.അനീഷ് കുമാര്‍, പി.ശ്രീമതി, കെ.സനല്‍, പി.പി.അബ്ദുള്ള, പി.ഭാസ്‌ക്കരന്‍ എന്നിവരെ തെരഞ്ഞെടുത്തു. കെ.ദാമോദരന്‍ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി.