കെ.എസ്.യു നേതാക്കള്‍ക്ക് നേരെ എസ്.എഫ്.ഐ അക്രമം. സംഭവം യൂണിവേഴ്‌സിറ്റി കലോല്‍സവത്തിനിടയില്‍.

തലശ്ശേരി: കലോല്‍സവത്തിനിടയില്‍ കെ.എസ്.യു നേതാക്കള്‍ക്ക് നേരെ എസ്.എഫ്.ഐ ആക്രമം.

തലശേരിയില്‍ നടന്ന കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കാലോത്സവത്തിനിടെയാണ് ബ്രണ്ണന്‍ കോളേജില്‍ വെച്ച് കെ.എസ്.യു അഴിക്കോട് ബ്ലോക്ക് പ്രസിഡന്റ് ടി.ആഷിത്ത് അശോകന്‍,

പാലയാട് കാമ്പസ് യൂണിറ്റ് പ്രസിഡന്റ് സി.കെ.ഹര്‍ഷരാജ് എന്നിവരെ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളുള്‍പ്പെടെ ഇരുപതോളം വരുന്ന സംഘം അകാരണമായി മര്‍ദ്ദിച്ചതെന്നാണ് പരാതി.

പരിക്കേറ്റ ഇരുവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുമ്പ് കമ്പികളും, ഹോക്കി സ്റ്റിക്കുകളുമായെത്തിയ സംഘം കോളേജില്‍ നിന്ന് ഇറങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീക്ഷണിപ്പെടുത്തിയാണ് അക്രമിച്ചതെന്ന് മൂക്കിന് പരിക്കേറ്റ ഹര്‍ഷരാജ് പറഞ്ഞു.

കലോത്സവനഗരിയില്‍ വരെ ചോരക്കൊതി തീര്‍ക്കുന്ന ക്രിമിനല്‍ സംഘമായി പിണറായി ഭരണത്തില്‍ എസ്.എഫ്.ഐ മാറിയെന്നും, തുടര്‍ച്ചയായി കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാവുമെന്നും കെ.എസ്.യു നേതാവ് ഹരികൃഷ്ണന്‍ പാളാട് അറിയിച്ചു.