വിഷ്ണുവിന് നമ്മുടെ സഹായം വേണം–50,0000 നല്കി നബ്രാസ് ഗ്രൂപ്പ് മാതൃകയായി.
തളിപ്പറമ്പ്: വിഷ്ണുവിനെ സഹായിക്കാനായി നാട് ഒന്നിക്കുന്നു. ആദ്യ സംഭാവനയായി നബ്രാസ് ഗ്രൂപ്പിന്റെ ടി.കെ.നിസാര്‍ അബ്ദള്റഹ്മാന് 50,000 രൂപ നല്കി മാതൃകയായി. പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ചെക്ക് ഏറ്റുവാങ്ങി.
കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ സി.വി.മനോഹരന്റെയും പി.കെ.റീനയുടെയും മകന് സി വി വിഷ്ണു (26) രക്താര്‍ബുദം ബാധിച്ച് തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണ്.
നിലവില്‍ രണ്ടാം ഘട്ട കീമോ നടന്നുവരുന്ന സാഹചര്യത്തില്‍ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കും തുടര്ചികത്സയ്ക്കുമായി ഏകദേശം 25 ലക്ഷത്തോളം രൂപ വേണ്ടിവരും എന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
അപ്രതീക്ഷിതമായി വന്ന അസുഖം കാരണം കുടുംബത്തിന് വന്ന സാമ്പത്തിക ബാധ്യത നിറവേറ്റാന്‍ കുറുമാത്തൂര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് അംഗം പി.ലക്ഷ്മണന്
ചെയര്‍മാനായും പി.അബ്ദുറഹ്മാന് കണ്‍വീനറായും എസ്.പി.അശ്വിന് ട്രഷററായും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തി വരികയാണ്. നിങ്ങളുടെ വിലയേറിയ സഹായങ്ങള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.