മണ്ടൂര്‍ സുകുമാരന്‍ കൃത പുരസ്കാരം-
പിലാത്തറ: വാരണക്കോട് കൃഷ്ണന് നമ്പൂതിരി-ഇ.കെ.തങ്കമണി തമ്പുരാട്ടി ദമ്പതിമാരുടെ സ്മരണാര്‍ത്ഥം നല്കി വരുന്ന കൃത പുരസ്കാരം-2023 വിവര്‍ത്തകനും എഴുത്തുകാരനുമായ മണ്ടൂര്‍ സുകുമാരന്‍ നല്‍കും.

25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം.
ഡോ:രാമന്തളി രവി, ബാലകൃഷ്ണന് കൊയ്യാല്‍, ടി.വി.ഉണ്ണികൃഷന് എന്നിവരടങ്ങുന്ന വിധി നിര്‍ണ്ണയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ചെറുതാഴം ചെരാതും കൃതജനവിജ്ഞാന ജാലകവും ചേര്‍ന്ന് ഏപ്രില്‍ രണ്ടിന് വാരണക്കോട് എ.എല്‍.പി.സ്കൂളില്‍ നടത്തുന്ന വാരണക്കോട് കൃഷ്ണന് നമ്പൂതിരി മൂന്നാം ചരമവാര്‍ഷിക ദിനാചരണത്തില്‍ പുരസ്കാരം സമ്മാനിക്കും.
