തളിപ്പറമ്പില്‍ 21 പവന്‍ കവര്‍ച്ച ചെയ്തു.

തളിപ്പറമ്പ്: ഇരുപത്തിയൊന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി.

കൂവേരി ഞണ്ടുമ്പലത്തെ ഓലിയന്റകത്ത് വീട്ടില്‍ സുഹറയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

മാര്‍ച്ച് 23 നും 26 നും ഇടയിലുള്ള സമയത്ത് കുടുബസമേതം താമസിക്കുന്ന വീട്ടിലെ കിടപ്പുമുറികളില്‍ രണ്ട് ഷെല്‍ഫുകളിലായി സൂക്ഷിച്ചിരുന്ന 9 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.

ഷെല്‍ഫുകള്‍ താക്കോലുപയോഗിച്ച് തുറന്നായിരുന്നു കവര്‍ച്ച. തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.