ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു.

മട്ടന്നൂര്‍: ട്രെയിന്‍ ദുരന്തത്തില്‍ മരണപ്പെട്ട പാലോട്ടുപള്ളിയിലെ റഹ്‌മത്തിന്റെയും കൊടോളിപ്രം വരുവക്കുണ്ടിലെ നൗഫീക്കിന്റെയും വീടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി വീടുകളിലെത്തിയത്.

കുടുംബങ്ങളെ ആശ്വസിപ്പിച്ചാണ് മുഖ്യമന്ത്രി മടങ്ങിയത്.

ഭാര്യ കമല വിജയനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

ജില്ലാ കളക്ടര്‍ എസ്.ചന്ദ്രശേഖര്‍ മരണപ്പെട്ടവരുടെ അവകാശികള്‍ക്കുള്ള സഹായധനം വിതരണം ചെയ്തു.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്ററും രാവിലെ വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.