പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി.
തളിപ്പറമ്പ്: വീട്ടില്‍ പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി.

കുറുമാത്തൂര്‍ മുയ്യത്തെ സി.വി.അനിലിന്റെ വീട്ടില്‍ ഇന്നലെ സന്ധ്യക്ക് 7.50 നായിരുന്നു സംഭവം.
പുതിയ പാചകവാതക സിലിണ്ടറില്‍ റഗുലേറ്റര്‍ ഘടിപ്പിക്കുമ്പോള്‍ വാഷന്‍ തെറിച്ചാണ് വാതകം ചോര്‍ന്നത്.
വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും ഗ്രേഡ് അസി.സ്റ്റേഷന് ഓഫീസര്‍ സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ചോരുന്ന സിലിണ്ടര്‍ അടച്ച് അപകടരഹിതമാക്കിയത്.
ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍മാരായ എന്‍.കെ.ബിജു, കെ.വി.അനൂപ്, ഹോംഗാര്‍ഡുമാരായ സി.കെ.സുഗതന്, മാത്യു ജോര്‍ജ്, ഡ്രൈവര്‍ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
