നൃത്താഞ്ജലി കാല്‍ നൂറ്റാണ്ട് പിന്നിടുന്നു-ആഘോഷങ്ങള്‍-മെയ്-18 ന് എം.വിജിന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

തളിപ്പറമ്പ്: നൂറുകണക്കിന് കലാപ്രതിഭകളെ സംഭാവന ചെയ്തതളിപ്പറമ്പ്

നൃത്താഞ്ജലി നൃത്ത-സംഗീത-ചിത്രകലാ വിദ്യാലയം സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ മെയ്-18 ന് നടക്കും.

വൈകുന്നേരം ആറിന് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ എം.വിജിന്‍ എം.എല്‍.എ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

നഗരസഭാ ചെയര്‍പേഴ്‌സന്‍ മുര്‍ഷിദ കൊങ്ങായി, ഡി.വൈ.എസ്.പി എം.പി.വിനോദ്, നാട്യാചാര്യന്‍ എന്‍.വി.കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

ബി.ജെ.പി സംസ്ഥാനസമിതി അംഗം എ.പി.ഗംഗാധരന്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ടി.ആര്‍ മോഹന്‍ദാസ്, സംവിധായകന്‍ ഷെറി ഗോവിന്ദന്‍, ജോണ്‍ കല്ലാട്ട് എന്നിവര്‍ പ്രസംഗിക്കും.

ഡോ.സിസ്റ്റര്‍ മെറീന എസ്.എച്ച്, യദു കലാക്ഷേത്ര, ധര്‍മ്മന്‍ ഏഴോം, അശ്വതി സുരേഷ് എന്നിവര്‍ പങ്കെടുക്കും.

ജാനറ്റ് കലാക്ഷേത്ര സ്വാഗതവും നൃത്താഞ്ജലി ഡയരക്ടര്‍ ജെസീന്താ ജയിംസ് നന്ദിയും പറയും.