കര്‍ഷക ശാസ്ത്രമ്യൂസിയം ഉടന്‍ പുന:സ്ഥാപിക്കണം-ഡി.സി.സി.ജന.സെക്രട്ടെറി ടി.ജനാര്‍ദ്ദനന്‍.

തളിപ്പറമ്പ്: 2010ല്‍ നിര്‍മിച്ച കാര്‍ഷിക ശാസ്ത്ര മ്യൂസിയം പൊളിച്ചു മാറ്റിയതില്‍ പ്രതിഷേധിച്ച് പന്നിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൃഷി വിജ്ഞാന കേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി.
കര്‍ഷക ശാസ്ത്ര മ്യുസിയം യഥാസ്ഥലത്ത് പുന:സ്ഥാപിക്കണമെന്നും കാര്‍ഷിക സര്‍വകലാശാല അധികാരികള്‍ കര്‍ഷകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
സമരം ഡി.സി.സി. ജനറല്‍ സെക്രട്ടറി ടി. ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
കാര്‍ഷിക സര്‍വകലാശാല ബഹുമാന സൂചകമായ ദര്‍ എന്ന പദവിനല്‍കി ആദരിക്കുകയും കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസില്‍ വെച്ചു ഏറ്റവും നല്ല കര്‍ഷക ശാസ്ത്രഞ്ജനായി തിരഞ്ഞെടുക്കുകയും ചെയ്ത ദര്‍.എം.ജെ.ജോസഫിന്റെ
സ്മരണര്‍ത്ഥം നബാര്‍ഡ് ധനസഹായത്തോടെ നിര്‍മിച്ച കര്‍ഷക ശാസ്ത്ര മ്യൂസിയം പൊളിച്ചു മാറ്റി പരിസ്ഥിതി പ്രശ്‌നം ഉണ്ടാക്കുന്ന വിധത്തില്‍ ബയോ കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തി ഉടന്‍നിര്‍ത്തി വെക്കണമെന്ന് ടി.ജനാര്‍ദ്ദനന്‍ ആവശ്യപ്പെട്ടു.
കര്‍ഷക ശാസ്ത്ര മ്യുസിയം പുനസ്ഥാപിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി ശക്തമായ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.റഷീദ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ സണ്ണി താഴത്തെ കൂടത്തില്‍, പി.പി.നിസാര്‍, പി.പി.മുഹമ്മദ് കുഞ്ഞി, ബ്ലോക്ക് യുത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ.സായൂജ്, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ആലികുഞ്ഞി, ഐ എന്‍ ടി യു സി. മണ്ഡലം പ്രസിഡന്റ് കെ.വി.നാരായണന്‍,
മണ്ഡലം ഭാരവാഹികളായ. ബി.പി.ഹംസ, പി.പി.രാജേഷ്, ടി. കെ. ലക്ഷ്മണന്‍, വിഷ്ണുദാസ് എന്നിവര്‍ പ്രസംഗിച്ചു. ധര്‍ണസമരത്തിന്. എം.സുരേശന്‍, കെ.മനീഷ്, സി.വി.സതീദേവി, ബേബി ഫിലിപ്പ്, കെ.മുഹമ്മദ് കുഞ്ഞി, വത്സന്‍ പൂമംഗലം, റോജ മനീഷ്, എന്നിവര്‍ നേതൃത്വം നല്‍കി
