തിരുമേനിയിലെ പ്രധാന അനധികൃത വിദേശമദ്യ വില്പ്പനക്കാരന് എക്സൈസ് പിടിയില്‍.
തളിപ്പറമ്പ്: തിരുമേനിയിലെ പ്രധാന അനധികൃത വിദേശമദ്യ വില്പ്പനക്കാരന് എക്സൈസ് പിടിയില്‍.

26 കുപ്പി വിദേശ മദ്യവുമായിട്ടാണ് കോക്കടവ് സ്വദേശി പി.കെ.രാജു(66)അറസ്റ്റിലായത്.
ഉത്തരമേഖലാ ജോയന്റ് എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗവും പ്രിവന്റീവ് ഓഫീസറുമായ അഷറഫ് മലപ്പട്ടത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ
എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി.ആര്.സജീവിന്റെ നേതൃത്വത്തില്‍ തിരുമേനി, ചെറുപുഴ, പയ്യന്നൂര്‍ പ്രദേശങ്ങളില്‍ നടത്തിയ റെയിഡിലാണ് ഇയാള്‍ കുടുങ്ങിയത്.
26 കുപ്പി മദ്യം(13 ലിറ്റര്‍) പിടിച്ചെടുത്തു.
വിദേശമദ്യം കൈവശം സൂക്ഷിച്ച് വില്‍പ്പന നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുക്കത്ത ഇയാളുടെ കയ്യില്‍ നിന്നും മദ്യവില്‍പ്പന നടത്തി ലഭിച്ച 6700 രൂപയും പിടിച്ചെടുത്തു.
പ്രിവന്റീവ് ഓഫീസര്‍ അഷറഫ് മലപ്പട്ടം,
സി.ഇ.ഒമാരായ കെ.വി.ഷൈജു, ടി.വി.ശ്രീകാന്ത് ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവരും റെയിഡില്‍ പങ്കെടുത്തു.
