തളിപ്പറമ്പിന്റെ ടവര്‍വാര്‍ഡായി ഫാറൂഖ്‌നഗര്‍

 

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയിലെ അള്ളാംകുളം 12 വാര്‍ഡിലെ ഫാറൂഖ്‌നഗര്‍ ടവര്‍ വാര്‍ഡായി മാറിയിരിക്കുകയാണ്.

ഇവിടെ മീറ്ററുകളുടെ വ്യത്യാസത്തില്‍ 5 ടവറുകള്‍ നിലവിലുണ്ടെങ്കിലും വീണ്ടും പടുകൂറ്റന്‍ ടവര്‍ ഉയരുകയാണ്.

ഇതിനെതിരെ നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് സമരരംഗത്ത് ഇറങ്ങിയിട്ടുണ്ട്.

പൊതുവെ കാന്‍സര്‍ രോഗികള്‍ ഉള്‍പ്പെടെ നിരവധി രോഗികളാണ് ഈ പ്രദേശത്തുള്ളത്.

ടവര്‍ ഇവിടെ നിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

6