ആനിരാജക്കെതിരായ ദേശദ്രോഹക്കുറ്റം:തളിപ്പറമ്പില്‍ മഹിളാസംഘത്തിന്റെ രോഷമിരമ്പിയ പ്രകടനം

തളിപ്പറമ്പ്:മണിപ്പൂരിലെ കലാപം സംബന്ധിച്ച് വസ്തുതാന്വേഷണം നടത്തിയ ദേശീയ മഹിളാഫെഡറേഷന്‍ ജനറല്‍ സിക്രട്ടറി ആനിരാജ ഉള്‍പ്പെടെയുള്ള

നേതാക്കള്‍ക്കെതിരെ രാജ്യദോഹദ്രോഹക്കുറ്റം ചുമത്തിയതില്‍ പ്രതിഷേധിച്ച് മഹിളാസംഘം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് നഗരത്തില്‍ രോഷമിരമ്പിയ പ്രകടനം നടന്നു.

തുടര്‍ന്ന് ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പൊതുയോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ടി.ഒ.സരിത അദ്ധ്യക്ഷത വഹിച്ചു.

സിക്രട്ടറി എം.പി.വി.രശ്മി, ട്രഷറര്‍ പയ്യരട്ട ശാന്ത, ജില്ലാകമ്മിറ്റിയംഗം എ.കെ.ശോഭന എന്നിവര്‍ പ്രസംഗിച്ചു.

ദിവ്യ സ്വാഗതം പറഞ്ഞു. കെ.പി.സുലോചന, ജലജ, വസന്ത തലവില്‍ എന്നിവര്‍ നേതൃത്വം നല്‍കി