തിരുവനന്തപുരം സ്വദേശി മൂന്നാം തവണയും തളിപ്പറമ്പിൽ പോക്‌സോ കേസില്‍ അറസ്റ്റിലായി

തളിപ്പറമ്പ്: തിരുവനന്തപുരം സ്വദേശി മൂന്നാം തവണയും തളിപ്പറമ്പിൽ പോക്‌സോ കേസില്‍ അറസ്റ്റിലായി.

നേരത്തെ രണ്ട് തവണയും ആന്തൂർ നഗരസഭാ പരിധിയിലെ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പിടിയിലായ തിരുവനന്തപുരം കാട്ടാക്കട അമരാവതി വീട്ടില്‍ എസ്.എസ്.ജിതീഷിനെ(22)യാണ് തളിപ്പറമ്പ് എസ്.ഐ പി. യദുകൃഷ്ണൻ ഇന്നലെ അറസ്റ്റ് ചെയ്തത്.

2022 ജൂണ്‍-22 നും ഒക്ടോബർ 28നും ഇതേ പെണ്‍കുട്ടിയെ ജിതീഷ് പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയിരുന്നു.

രണ്ട് തവണയും ഇയാൾ റിമാൻഡ് ചെയ്യപ്പെട്ടിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടി തന്നെ

നിരന്തരമായി ഫോണില്‍ വിളിച്ചത്പ്രകാരമാണ് വീണ്ടും വന്നതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.