ഹരിതാരവം-2023 കാവലാകാം, കരുതലാകാം, പ്രകൃതിയോടൊപ്പം- കേരള പോലീസ് അസോസിയേഷന്‍ പ്രകൃതി സൗഹൃദ മുന്നൊരുക്കങ്ങള്‍ക്കായുള്ള ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.
കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രകൃതി സൗഹൃദ മുന്നൊരുക്കങ്ങള്‍ക്കായുള്ള ഹരിതാരവം-2023 ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.

പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കണ്‍വെന്‍ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.
കണ്‍വെന്‍ഷന്‍ പ്രചരണ പ്രവര്‍ത്തനത്തിനാവശ്യമായ പോസ്റ്റര്‍രചന, വരയൊരുക്കം, അലങ്കരണ വസ്തു നിര്‍മ്മാണം, ഗ്രോബേഗ് നിര്‍മ്മാണം എന്നിവ ശില്‍പ്പശാലയുടെ ഭാഗമായി നടന്നു. പോലീസ് സേനാംഗങ്ങള്‍ തന്നെയാണ് ശില്‍പ്പശാലയുടെ ഭാഗമായി പ്രചരണ സാമഗ്രികള്‍ നിര്‍മ്മിച്ചത്.
ഇതിലൂടെ സമ്മേളന പ്രചാരണത്തിന് ആവശ്യമായ പോസ്റ്ററുകളും കുരുത്തോല തോരണങ്ങളും ജില്ലയുടെ മുക്കിലും മൂലയിലും എത്തിക്കും.
കണ്ണൂര്‍ പോലീസ് സഭഹാളില്‍ നടന്ന പരിപാടി കാസര്‍ഗോഡ് ഡി.വൈ.എസ്.പിയും സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി മുന്‍ മെമ്പര്‍ സെക്രട്ടറിയുമായ ഡോ.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
അലങ്കരണ കമ്മിറ്റി ചെയര്‍മാന്‍ പി.സുനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു.
കണ്‍വെന്‍ഷനില്‍ ഹരിത പ്രോട്ടോകോള്‍ എങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന മാര്‍ഗ്ഗരേഖ കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി ഇ.വി.പ്രദീപന്‍ ഡി.വൈ.എസ്.പിക്ക് കൈമാറി.
ചടങ്ങില്‍ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ബാബു, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹ സമിതി അംഗം പി.വി.രാജേഷ്,
കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ.വി.പ്രവീഷ് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ജോ.കണ്‍വീനര്‍ ഷൈജു മാച്ചാത്തി സ്വാഗതവും വൈസ് ചെയര്‍മാന്‍ എന്‍.എം.മുകേഷ് നന്ദിയും പറഞ്ഞു.
