ഇ.ടി.സി-പൂമംഗലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖാ യോഗം

തളിപ്പറമ്പ്: ഇ.ടി.സി-പൂമംഗലം റോഡ് നവീകരണം ഉടന്‍ ആരംഭിക്കണമെന്ന് മുസ്ലിംലീഗ് പൂമംഗലം ശാഖാ യോഗം ആവശ്യപ്പെട്ടു.

ഇ. ടി.സി-പൂമംഗലം-മഴൂര്‍-പന്നിയൂര്‍-പടപ്പേങ്ങാട് റോഡ് പുനരുദ്ധാരണ പ്രവൃത്തി നടത്തുന്നതിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കിഫ്ബി ഏറ്റെടുക്കുകയും ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെണ്ടര്‍ ലഭിക്കുകയും ചെയ്തുവെങ്കിലും ഇതേ വരെയായി പ്രവൃത്തി തുടങ്ങിയിട്ടില്ല.

തളിപ്പറമ്പ് പൊതുമരാമത്ത് ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ ടെണ്ടറില്‍ പങ്കെടുത്ത റോഡ് കോണ്‍ട്രാക്ടറില്‍ ഒരാള്‍ ടെണ്ടര്‍ നടപടിക്കെതിരേ കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു.

പ്രവൃത്തി തുടങ്ങുന്നതിനെതിരേയുള്ള തടസ്സവാദങ്ങള്‍ ഒഴിവാക്കുന്നതിന്നാവശ്യമായ നടപടി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നും റോഡ് പണി ഉടന്‍ ആരംഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും പൂമംഗലം ശാഖാ മുസ്ലിംലീഗ് യോഗം ആവശ്യപ്പെട്ടു.

എം.സക്കീര്‍ ഹുസൈന്‍ അദ്ധ്യക്ഷം വഹിച്ചു.

എം.അഹമ്മദ്, കെ.ഷൗക്കത്തലി, കെ.മുസ്തഫ, വി.റാസിഖ്, മുഹമ്മദലി ഹാജി, കെ.ലിയാഖത്തലി, കെ.ഇബ്രാഹിം, പി.പി.മുഹമ്മദലി എന്നിവര്‍ പ്രസംഗിച്ചു.