കാട്ടരുവി ഒഴുകിത്തുടങ്ങിയിട്ട് 40 വര്‍ഷം.

1982 ല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമറ്റോഗ്രാഫിയില്‍ ഉന്നത വിജയം നേടി പുറത്തുവന്ന കൊല്ലം സ്വദേശി എ.എസ്.മുസലിയാര്‍( എ.സലാവൂദ്ദീന്‍ മുസലിയാര്‍) നിര്‍മ്മിച്ച സിനിമയാണ് കാട്ടരുവി.

ഇദ്ദേഹത്തിന്റെ സഹോദരനാണ് പ്രമുഖ വ്യവസായി എ.തങ്ങള്‍കുഞ്ഞ് മുസലിയാര്‍.

സിയ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട കാട്ടരുവിയുടെ ക്യാമറാമാനും എ.എസ്.മുസലിയാര്‍ തന്നെയായിരുന്നു.

റിട്ട.പോലീസ് സൂപ്രണ്ട് മനോഹരന്‍ നായരുടെ(മനു) കേസ് ഡയറിയില്‍ നിന്നുള്ള സംഭവമാണ് കാട്ടരുവി എന്ന കഥ.

1983 ജൂലായ്-22 നാണ് സിനിമ റിലീസ് ചെയ്തത്.

സുകുമാരന്‍, മമ്മൂട്ടി, ജലജ, ടി.ജി.രവി, മണവാളന്‍ ജോസഫ്, ഉണ്ണിമേരി, രാജ്കുമാര്‍, ആലുംമൂടന്‍, പ്രമീള, അനുരാധ, സോമന്‍നായര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.

പി.എം.നായരാണ് തിരക്കഥ, സംഭാഷണം രചിച്ചത്.

മുരളി ആന്റ് പ്രമാഫിലിംസ് പ്രദര്‍ശനത്തിനെത്തിച്ചു.

ഹൈറേഞ്ചിലെ ഒരു എസ്റ്റേറ്റിന്റെ പശ്ചാത്തലത്തില്‍ വികസിക്കുന്ന സിനിമ അന്നത്തെ കാലഘട്ടത്തില്‍ ഒരു നല്ല സിനിമ തന്നെയായിരുന്നു.

വി.പി.കൃഷ്ണന്‍ എഡിറ്റിങ്ങുംരാജേന്ദ്രന്‍ കുനിശേരി കലാസംവിധാനവും നിര്‍വ്വഹിച്ചു.

സാബുവാണ് പരസ്യ ഡിസൈനര്‍.

ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതോടെ എ.എസ്.മുസലിയാര്‍ സിനിമറ്റോഗ്രാഫിയും ചലച്ചിത്ര നിര്‍മ്മാണവും ഉപേക്ഷിച്ചു.

ഗാനങ്ങള്‍(രചന-എ.പി.ഗോപാലന്‍, സംഗീതം: ദേവരാജന്‍)

1-ദൂരം എത്രദൂരം-യേശുദാസ്.

2-ഗ്രാമ്പൂമണം തൂകും കാറ്റേ-ജയചന്ദ്രന്‍, മാധുരി.

3-ഇങ്കുനുകര്‍ന്നുറങ്ങി-യേശുദാസ്.

4-കര്‍പ്പൂരച്ചാന്തും കുറിയുമണിഞ്ഞ്-യേശുദാസ്.