പൂക്കോത്ത്തെരുവിലെ കെ.കണ്ണന് മാസ്റ്റര്‍(87)നിര്യാതനായി.==സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍

തളിപ്പറമ്പ്: പൂക്കോത്ത് തെരുവിലെ കെ.കണ്ണന് മാസ്റ്റര്‍ (87) നിര്യാതനായി.
തളിപ്പറമ്പ് ( കൊട്ടാരം) യു.പി.സ്കളില്‍ നിന്നും വിരമിച്ച പ്രഥമ അധ്യാപകനാണ്.
ഭാര്യ: യു.പത്മിനി.
മക്കള്‍: അജിത്കുമാര്‍ ( മുന്‍ പ്രവാസി ), രാജഗോപാലന്‍ ( റൈറ്റ് ബ്രെയിന്‍ അഡ്വര്‍ടൈസ്മെന്റ്, പയ്യന്നൂര്‍), ദേവരാജന്‍ ( മെക്കാനിക്കല്‍ എഞ്ചിനീയര്‍, ദുബായ്), രേണുക ( വെള്ളൂര്‍).
മരുമക്കള്‍: വി ഷീന കുടുക്കിമൊട്ട (ഐഡിയല്‍ ഡക്കര്‍ ,ഏഴാംമൈല്‍),
കെ കെ ബിന്ദു വെള്ളൂര്‍ (ക്ലാര്‍ക്ക്, ടെക്നിക്കല്‍ എഡ്യുക്കേഷന്‍ ഡയക്ടറേറ്റ്, തിരുവനന്തപുരം), ടി.റാണി (മാഹി), വി.മുരളീധരന് വെള്ളൂര്‍ (മെക്കാനിക്കല്‍ എഞ്ചിനീയര്‍, മുന്‍ പ്രവാസി ).
സഹോദരങ്ങള്‍: പരേതരായ ഗോവിന്ദന്, കുഞ്ഞാക്കം (മാങ്ങാട് തെരു ).
മൃതദേഹം പൂക്കോത്ത് തെരുവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചിട്ടുണ്ട്.
സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് പൂക്കോത്ത് തെരുവിലെ സമുദായ ശ്മശാനത്തില്‍ .
1971-ലെ സെന്‍സസ് പ്രവര്‍ത്തനത്തിന് ഇന്ത്യന്‍ പ്രസിഡണ്ടിന്റെ വെള്ളിമെഡലും സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു.
കെ എ പി ടി യു തളിപ്പറമ്പ് താലൂക്ക് ജോ: സെക്രട്ടറി, തളിപ്പറമ്പ് ക്ഷീര വ്യവസായ സഹകരണ സംഘം വൈസ് പ്രസിഡണ്ട്, തളിപ്പറമ്പ് ബി ഇ എം എല്‍ പി സ്കൂള്‍ ഗ്രൂപ്പ് കോ-ഓപ്പ: സൊസൈറ്റി സെക്രട്ടരി, തളിപ്പറമ്പ് ബ്ലോക്ക് ഖാദി പ്രൊഡ്യുസേഴ്സ് ഇണ്ടസ്ട്രിയല്‍ കോ-ഓപ്പ: സൊസൈറ്റി ഡയറക്ടര്‍,
തളിപ്പറമ്പ് കോ- ഓപ്പ: ഹൗസ് ബില്ഡിീഗ് സൊസൈറ്റി, ഡയറക്ടര്‍,
പൂക്കോത്ത് കൊട്ടാരം ദേവസ്വം പ്രസിഡണ്ട്, കേരള പത്മശാലിയ സംഘം കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട്, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം നവീകരണ കമ്മിറ്റി അംഗം,
കേരള സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് തൃച്ചംബരം തൃച്ചംബരം യൂണിറ്റ് വൈസ് പ്രസിഡണ്ട്, തളിപ്പറമ്പ് സാംസ്ക്കാരിക വേദി അംഗം, തളിപ്പറമ്പ് സിറ്റിസണ്‍ ഫോറം അംഗം, കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം അംഗമായും പ്രവര്‍ത്തിച്ചിരുന്നു.
