ഒരു സുന്ദരിയുടെ കഥ പറഞ്ഞിട്ട് 51 വര്‍ഷം.

സാഹിത്യലോകത്തെ വിപ്ലവകാരിയായ പി.കേശവദേവിന്റെ 5 രചനകളാണ് ചലച്ചിത്രങ്ങളായി മാറിയത്.

1965 ല്‍ ഓടയില്‍നിന്ന്, 66 ല്‍ റൗഡി, 72 ല്‍ ഒരു സുന്ദരിയുടെ കഥ, ആദ്യത്തെകഥ, 73 ല്‍ സ്വപ്‌നം. 1972 ല്‍ തോപ്പില്‍ഭാസി എക്‌സല്‍ പ്രൊഡക്ഷന്‍സിനു വേണ്ടി തിരക്കഥയും സംഭാണവും രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ഒരു സുന്ദരിയുടെ കഥ.

ജൂലായ്-28 നാണ് സിനിമ റിലീസ് ചെയ്തത്. എം.കുഞ്ചാക്കോയാണ് നിര്‍മ്മാതാവ്.

പ്രേംനസീര്‍, അടൂര്‍ഭാസി,ജേസി, കെ.പി.ഉമ്മര്‍, ജയഭാരതി, എസ്.പി.പിള്ള, ഒ.മാധവന്‍, ആലുംമൂടന്‍, അടൂര്‍ പങ്കജം, മാവേലിക്കര പൊന്നമ്മ, ചേര്‍ത്തല ലളിത എന്നിവരാണ് മുഖ്യവേഷങ്ങളിലെത്തിയത്.

യു.രാജഗോപാല്‍ ക്യാമറയും ജി.വെങ്കിട്ടരാമന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചു.

ആര്‍.കെ.ശേഖറാണ് പാശ്ചാത്തലസംഗീതം. വി.എം.ബാലന്‍ പോസ്റ്റര്‍ ഡിസൈനിംഗ്.

ഗാനങ്ങള്‍(രചന-വയലാര്‍, സംഗീതം-ദേവരാജന്‍)

1-അരയിലൊറ്റമുണ്ടുടുത്ത പെണ്ണേ-യേശുദാസ്.

2-നവമീ മഹാനവമി-പി.സുശീല.

3-പാവനമധുരാനിലയേ-ജയചന്ദ്രന്‍.

4-സീതപ്പക്ഷി,സീതപ്പക്ഷി-പി.സുശീല.

5-വെണ്ണതോല്‍ക്കുമുടലോടെ-യേശുദാസ്.