മരണത്തിന് ഉത്തരവാദി അയാള്‍- വിടരുതെന്ന് സീനയുടെ അത്മഹത്യാകുറിപ്പ്

പരിയാരം: കുഞ്ഞിമംഗലം അഗ്രിക്കള്‍ച്ചര്‍ വെല്‍ഫേര്‍ സൊസൈറ്റി ജീവനക്കാരി കെ.വി.സീന ഓഫീസില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണം തുടങ്ങി.

സീന സ്വന്തം വസ്ത്രത്തിനുള്ളിലും മരിച്ച മുറിയിലെ മേശപ്പുറത്ത് ഒട്ടിച്ചുവെക്കുകയും ചെയ്ത ആത്മഹത്യാകുറിപ്പില്‍ തന്റെ മരണത്തിന് കാരണക്കാരായ വ്യക്തിയെക്കുറിച്ച്

പറയുന്നുണ്ടെങ്കിലും കൂടുതല്‍ അന്വേഷണം നടത്തി ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മൊഴിയെടുത്ത ശേഷം മാത്രമേ ഈ വ്യക്തിയുടെ പേരില്‍ കേസെടുക്കണമോ എന്ന് തീരുമാനിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.

സീനക്ക് മാനസികാസ്വാഥ്യമുണ്ടെന്നും അതിന് മരുന്നുകഴിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

തന്റെ മരണത്തിന് ഈ വ്യക്തിക്ക് മാത്രമാണ് ഉത്തരവാദിത്വമെന്നും മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും അയാളെ വിടരുതെന്നുമാണ് കത്തില്‍ ഉള്ളതെന്നും പോലീസ് വ്യക്തമാക്കി.

സീനയുടെ മൃതദേഹം നാളെ രാവിലെ 11 മണിക്ക് കുന്നരു കാരന്താട്ടെ ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.

സുരേന്ദ്രനാണ് ഭര്‍ത്താവ്. ഏകമകള്‍ സാന്ദ്ര.