ടി.വി.വിനോദ് പ്രസിഡന്റ് എം.ശശീന്ദ്രന്‍ വൈസ് പ്രസിഡന്റ് എ.നിഷ മദര്‍ പി.ടി.എ പ്രസിഡന്റ്-
തളിപ്പറമ്പ്: മൂത്തേടത്ത് ഹയര്‍സെക്കന്‍ണ്ടറി സ്‌ക്കൂള്‍ പി.ടി.എ പ്രസിഡന്റായി ടി.വി.വിനോദിനേയും വൈസ് പ്രസിഡന്റായി എം.ശശീന്ദ്രനേയും വീണ്ടും തെരഞ്ഞെടുത്തു, എ.നിഷയാണ് മദര്‍ പി.ടി.എ പ്രസിഡന്റ്.

ഇന്ന് നടന്ന ജനറല്‍ ബോഡി യോഗം സ്‌ക്കൂള്‍ മാനേജര്‍ അഡ്വ.എം.വിനോദ് രാഘവന്‍ ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ടി.വി വിനോദ് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ടി.പ്രവീണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ഹെഡ്മിസ്ട്രസ് വി.രസിത വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
എം.ശശീന്ദ്രന്‍, എ.നിഷ, ശാന്ത ടീച്ചര്‍, സത്യഭാമ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
ഡെപ്യൂട്ടി ഹെഡ് മാസ്റ്റര്‍ കെ.വി.പ്രദീപ്കുമാര്‍ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി മിദ്‌ലാജ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
