കഞ്ചാവ് ചെടികള്‍ നാട്ടില്‍ സുലഭമാവുന്നു-ഇന്ന് രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുനിന്നും 4 ചെടികള്‍ പോലീസ് കണ്ടെടുത്തു.

തളിപ്പറമ്പ്: കഞ്ചാവ് ചെടികള്‍ നാട്ടില്‍ സുലഭമാവുന്നു.

തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ രാജരാജേശ്വര ക്ഷേത്രം ഗസ്റ്റ് ഹൗസിന് പിറകില്‍ ആളൊഴിഞ്ഞ പഴയ ക്വാര്‍ട്ടേഴ്‌സിന് സമീപത്തുനിന്നും പോലീസ് നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു.

റോഡരികിലായി പൊതുസ്ഥലത്താണ് കഞ്ചാവ് ചെടികള്‍ ഇന്ന് രാവിലെ 9.45 മണിയോടെ പോലീസ് കണ്ടെത്തിയത്.

ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി പോലീസും എക്‌സൈസും നിരവധി കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ അതിഥി തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന പല സ്ഥലങ്ങളിലും വിത്തുകളിട്ട് കഞ്ചാവ് വളര്‍ത്തുന്ന പ്രവണതകളും വര്‍ദ്ധിക്കുന്നുണ്ട്.

പോലീസും എക്‌സൈസും പിടിക്കുന്നതിന്റെ എത്രയോ ഇരട്ടി ചെടികളുണ്ടെന്നാണ് വിവരം വീടുകള്‍ക്കകത്തും കൃഷി നടക്കുന്നുണ്ടെന്ന് ഒരു എക്‌സൈസ് ഉദ്യോഗസ്ഥന്‍ തന്നെ വെളിപ്പെടുത്തുന്നു.