മെഡിക്കല്‍ കോളേജ് എന്‍എച്ച്.എം.നേഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ്-
പരിയാരം:കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി തെരത്തെടുക്കപ്പെട്ട എന്‍.എച്ച്.എം നേഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ക്ക് യാത്രയയപ്പ് നല്കി.
സീനിയര്‍ നേഴ്സിങ്ങ് അസിസ്റ്റന്റുമാര്‍ നല്കിയ സ്നേഹാദരം പരിപാടിയുടെ ഉദ്ഘാടനം മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ.സുദീപ് നിര്‍വഹിച്ചു.
വി രതീശന് അധ്യക്ഷത വഹിച്ചു. ആര്.എം.ഒ ഡോ.സരിന്, നോഡല്‍ ഓഫീസര്‍ ഡോ.പ്രമോദ്, ഡോ.രമേശ്,
എന്‍.ജി.ഒ യൂണിയന് സംസ്ഥാന കൗണ്‍സില്‍ അംഗം സീബാ ബാലന്, മെഡിക്കല്‍ കോളേജ് ഏരിയ വൈസ് പ്രസിഡന്റുമാരായ പി.വി.സന്തോഷ് കുമാര്‍, എം.ശ്രീജേഷ്, എന്‍.ജി.ഒ അസോസിയേഷന് മെഡിക്കല്‍ കോളേജ് ബ്രാഞ്ച് സെക്രട്ടറി യു.കെ മനോഹരന്,
പ്രസിഡന്റ് പി.ഐ.ശ്രീധരന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിനോദ്, സേഷ്യോളജിസ്റ്റ് ശാലിനി, റോബിന്, അജിമോള്‍, ടി.വി ബിജു കെ.ഷിജിത്ത്, കവയിത്രിയും മെഡിക്കല്‍ കോളേജ് നേഴ്സിങ്ങ് സ്റ്റാഫുമായ സുധര്‍മ്മ ചെറുമാവിലായി തുടങ്ങിയവര്‍ സംസാരിച്ചു.