പി.ജെ.ആന്റണിയുടെ അവസാനസിനിമ-രവീന്ദ്രന് ഈണം പകര്‍ന്ന ആദ്യസിനിമ-ചൂള@44.
ശശികുമാര്‍ കഥ, തിരക്കഥ രചിച്ച് നിര്‍മ്മിച്ച് സംവിധാനം ചെയ്ത ചിത്രമാണ് ചൂള.

1979 സപ്തംബര്‍-21 നാണ് 44 വര്‍ഷം മുമ്പ് ഈ സിനിമ ജൂബിലി പിക്ച്ചേഴ്സ് തിയേറ്ററുകളില്‍ എത്തിച്ചത്.
പ്രശസ്ത നടന് പി.ജെ.ആന്റണി അവസാനമായി അഭിനയിച്ച സിനിമയാണ് ചൂള, അതോടൊപ്പം രവീന്ദ്രന് ആദ്യമായി സംഗീതം നല്കിയ സിനിമയും ഇതാണ്.
ചിത്രത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാവും മുമ്പ് ആന്റണി മരണപ്പെട്ടതിനാല്‍ ആലപ്പി അഷറഫാണ് ഇതിന് ആന്റണിയുടെ ശബ്ദത്തില്‍ ഡബ്ബിംഗ് നടത്തിയത്.
എം.ജി.സോമന്, കെ.പി.എ.സി.ലളിത, സങ്കരാടി, മണവാളന് ജോസഫ്, ജി.കെ.പിള്ള. ഭവാനി, ജയിംസ്, സ്റ്റാലിന് പെരേര, തൊടുപുഴ രാധാകൃഷ്ണന്, കൊച്ചിന് ഹനീഫ, ചാച്ചപ്പന്, പത്മനാഭപിള്ള, കുണ്ടറ വേണു, കൊല്ലം വേണുകുമാര്‍, മീന, ശ്രീലത, ചേര്‍ത്തല തങ്കം, സുഷമ, ബേബി സുമതി, മാസ്റ്റര്‍ രഘു, മാസ്റ്റര്‍ വേണു, കൊല്ലംജി.കെ.പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തിയത്.
സത്യന് അന്തിക്കാട്, പൂവ്വച്ചല്‍ ഖാദര്‍ എന്നിവരുടെ വരികള്‍ക്ക് രവീന്ദ്രന് സംഗീതം നല്കി.
സംഭാഷണം എഴുതിയത് ടി.വി.ഗോപാലകൃഷ്ണന്,
കലാസംവിധാനം കെ.ബാലന്, ക്യാമറ-എം.ചന്ദ്രശേഖര്‍, എഡിറ്റര്‍ വി.പി.കൃഷ്ണന്, പരസ്യം കുര്യന് വര്‍ണശാല.

