നടി കെ.പി.എ.സി.ലളിതയുടെ നില ഗുരുതരം-കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍-

കൊച്ചി: പ്രശസ്ത സിനിമാതാരം കെ പി എ സി ലളിത ആശുപത്രിയില്‍.

കടുത്ത പ്രമേഹവും, കരള്‍ രോഗവും മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് നടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇവരുടെ വിദഗ്ധ ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

നിലവില്‍ കേരള ലളിതകലാ അക്കാദമിയുടെ ചെയര്‍പേഴ്‌സണാണ് കെ.പി.എ.സി. ലളിത.

കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രിയിലായിരുന്ന ലളിതയെ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിനായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു കെ.പി.എ.സി ലളിത.

അതിനിടെയാണ് രോഗം കൂടിയതും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും.