പരിയാരത്ത് ഒരു ഭയങ്കരമായ ബോംബ്-ഒടുവില്‍ പൊട്ടി–

പരിയാരം: പരിയാരം ഏമ്പേറ്റില്‍ ബോംബ് ഭീഷണി.

കള്ള് ഷാപ്പ് മതിലിന് മുകളില്‍ കണ്ടെത്തിയ ബോംബ് പരിയാരം പോലീസും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് പരിശോധന നടത്തിയതിന് ശേഷമാണ് വ്യാജനാണെന്ന് സ്ഥിരീകരിച്ചത്.

ഇത് മാരക പ്രഹരശേഷിയുള്ള ബോംബാണെന്ന സംശയം ഏറെ നേരം പരിഭ്രാന്തിക്കിടയാക്കി.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് ബോംബ് കണ്ടത്.

പന്തിന്റെ ആകൃതിയില്‍ ഇന്‍സുലേഷന്‍ ചുറ്റി മുകളില്‍ ഒരു തകിടും ചുവന്ന വയറോട് കൂടിയ ഇത് ചെറിയ പ്ലേയ്റ്റിലാണ് മതിലിന് മുകളില്‍ കണ്ടെത്തിയത്.

ഒറ്റനോട്ടത്തില്‍ ബോംബാണെന്ന് സംശയിച്ചതിനാല്‍ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് പരിയാരം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കൊട്ട തേങ്ങ ബനിയന്‍ തുണിയില്‍ പൊതിഞ്ഞ് ഇസുലേഷന്‍ ടേപ്പ് ചുറ്റി മുകളില്‍ ചെമ്പ് കമ്പിയും തകിടും വയറും കെട്ടിവെച്ചതാണെന്ന് കണ്ടെത്തിയത്.

ഇതോടെയാണ് നാട്ടുകാരുടെ ഭീതി അകന്നത്. പരിയാരം പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്.