എംഎസ്എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ആര്‍ടി ഓഫീസ് ഉപരോധിച്ചു.

തളിപ്പറമ്പ്: ബസ് അപടകടങ്ങള്‍ തുടര്‍ക്കഥയാവുകയും അധികാരികള്‍ ഉറക്കം നടിച്ച് അപകടങ്ങള്‍ പതിവാക്കുന്ന സാഹചര്യം ചൂണ്ടികാട്ടി എംഎസ്എഫ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പ് ആര്‍ടി ഓഫീസ് ഉപരോധിച്ചു.

മണ്ഡലം പ്രസിഡന്റ് പി.എ ഇര്‍ഫാന്‍, ജന.സെക്രട്ടറി ആഷിഖ് തടിക്കടവ് ഭാരവാഹികളായ സഫുവാന്‍ കുറ്റിക്കോല്‍, പി.എ.വി.ഷഫീഖ്, അഫ്‌സല്‍ തോട്ടികീല്‍, നിസാം എരുവാട്ടി, ഫായിസ് പരിയാരം, ദര്‍വേഷ്, നിഹാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശക്തമായ പരിശോധന ഉണ്ടാവുമെന്നുള്ള ഉറപ്പിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.