ഗരുഡന്–കാണണം ഈ സിനിമ-
സുരേഷ്ഗോപിയെ നായകനാക്കി നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്ത ഗരുഡന് ഒരു അസാധാരണ ക്ലൈമാക്സുള്ള ത്രില്ലര്‍ മൂവിയാണ്.

മിഥുന് മാനുവല്‍ തോമസിന്റെ പഴുതടച്ച തിരക്കഥ തന്നെയാണ് സിനിമയുടെ ആസ്വാദനവിജയത്തിന് ആധാരം.
എസ്.പി.ഹരീഷ് മാധവായി സുരേഷ്ഗോപിയും കറകളഞ്ഞ വില്ലന്‍ കഥാപാത്രമായി ബിജുമേനോനും പരസ്പരം മല്‍സരിച്ചഭിനയിക്കുകയാണ്.
ഒരു പടി മുന്നില്‍ ബിജുമേനോന്റെ നിശാന്ത്കുമാണാണെന്ന് പറയുന്നതില്‍ തെറ്റില്ല.
ഒരു കുറ്റവും അന്വേഷണവും പ്രതിയെ കണ്ടെത്തലും എന്ന സ്ഥിരം ക്രംത്രില്ലര് സിനിമകളില്‍ നിന്ന് അവകതരണരീതിയുടെ പ്രത്യേകത കൊണ്ട് ഗരുഡന് വേറിട്ട് നില്‍ക്കുന്നുണ്ട്.
സിദ്ദിക്കിന്റെ തോംമസ് ഫിലിപ്പും ജഗദീഷിന്റെ സലാമും തലൈവാസല്‍ വിജയിന്റെ കേണല്‍ ഫിലിപ്പും അഭിരാമിയുടെ ശ്രീദേവിയും ദിവ്യപിള്ളയുടെ ഹരിതയും ദിലീഷ്പോത്തന്റെ ഐ.ജി.സിറിയക്കും നിശാന്ത് സാഗറിന്റെ നരി സുനിയും തങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കിയിട്ടുണ്ട്.
പരിചയസമ്പന്നനായ ഒരു സംവിധായകന്റെ കയ്യൊപ്പുമായാണ് അരുണ്‍വര്‍മ്മ തന്റെ പ്രഥമ സിനിമ ചെയ്തിട്ടുള്ളത്. സാങ്കേതികമായും എല്ലാ മേഖലയിലും സിനിമ മുന്നിട്ടുനില്ക്കുന്നുണ്ട്.
