നേതാജി നാടക്കോത്സവത്തിന് നാളെ തുടക്കം.
പരിയാരം: നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പത്മശ്രീ തിലകന്‍ സ്മാരക മൂന്നാമത് നാടകോത്സവം നാളെ വൈകുന്നേരം ആരംഭിക്കും.

ഏഴു മണിക്ക് കടന്നപ്പള്ളി യു.പി.സ്‌കൂള്‍ പരിസരത്ത് എ.ശ്രീധരന്‍ അടിയോടി നഗറില്‍ പ്രശസ്ത എഴുത്തുകാരന്‍ സി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് അമ്പലപ്പുഴ അക്ഷരജ്വാല അവതരിപ്പിക്കുന്നു ഉള്‍ക്കടല്‍ നാടകം അരങ്ങേറും.
രണ്ടാംദിവസം കോഴിക്കോട് സൃഷ്ടിയുടെ നമ്മള്‍, മൂന്നാം ദിവസം കൊല്ലം ആവിഷ്‌ക്കരയുടെ സാധാരണക്കാരന്‍, നാലാംദിവസം ഓച്ചിറ തിരുഅരങ്ങിന്റെ ആകാശം വരക്കുന്നവര്‍ എന്നി നാടകങ്ങള്‍ ഉണ്ടായിരിക്കും.
അഞ്ചാംദിവസം സാംസ്‌കാരിക സമ്മേളനം, കരോക്കെ ഗാനമേള, കലാപരിപാടികള്‍ എന്നിവയോടെ നാടകോല്‍സവം സമാപിക്കും.
