മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍ തുടരുന്നു-അഭ്യൂഹങ്ങള്‍ പലത്.

കരിക്കോട്ടക്കരി: അയ്യംകുന്ന് ഉരുപ്പുംകുറ്റി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു.

13 ന് രാത്രി ഒന്‍പതോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്ന് രാവിലെയും തുടരുകയാണ്.

ഇതിനകം നാല് കമ്പനി തണ്ടര്‍ബോള്‍ട്ട് സംഘം വനത്തിനകത്തേക്ക് കയറിയിണ്ട്.

ഇതില്‍ രണ്ട് കമ്പനി തിരിച്ചുപോകുകയും ചെയ്തു. ഇന്നലെ രാത്രിയാണ് പുതിയ സംഘം എത്തിയത്.

അതിനിടെ കബനിദളത്തിന് നേതൃത്വം നല്‍കുന്ന സി.പി.മൊയ്തീന്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുന്നതായി ഭീകരവിരുദ്ധസേനയുടെ തലവന്‍ ഡി.ഐ.ജി. പുട്ട വിമലാദിത്യ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

വനത്തിനകത്തെ മാവോവാദികളുടെ താല്‍ക്കാലിക ടെന്റുകളും സംവിധാനങ്ങളും ഇതിനകം സേന നശിപ്പിച്ചിട്ടുണ്ട്.

നേരത്തെ തന്നെ ഭക്ഷ്യക്ഷാമം നേരിടുന്ന മാവോവാദി സേനാംഗങ്ങള്‍ ശാരീരികമായി അവശരാണെന്നും പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്.

സേനയോട് ചെറുത്തുനില്‍ക്കാനാവാതെ ഇവര്‍ കീഴടങ്ങുകയോ അല്ലാത്തവരെ ജീവനോടെ പിടികൂടുകയോ ചെയ്യാമെന്ന പ്രതീക്ഷയിലാണ് പോലീസ് സേന.