കോമത്ത് മുരളീധരന് ഇന്ന് ശസ്ത്രക്രിയ-ഇരു ഭാഗത്തെയും 5 പേര്‍ക്കെതിരെകേസ്.

തളിപ്പറമ്പ്: മര്‍ദ്ദനത്തില്‍ പരിക്കേറ്റ കോമത്ത് മുരളീധരന് ഇന്ന് ഉച്ചക്ക് മംഗളൂരുവില്‍ ശസ്ത്രക്രിയ.

ഇന്നലെ വൈകുന്നേരം 5.40 ന് നടന്ന സംഭവത്തില്‍ കാലിന്റെ എല്ല് പൊട്ടിയനിലയിലാണ് മുരളീധരനെ മംഗളൂരുവിലേക്ക് കൊണ്ടുപോയത്.

ഇന്നലെ വൈകുന്നേരം കീഴാറ്റൂര്‍ റോഡില്‍ തലക്കല്‍ ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ച് രഞ്ജിത്ത്, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ കീഴാറ്റൂരിലെ  .ലീനയെ(40)തടഞ്ഞുവെക്കുകയും പുളിമ്പറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെര്‍ലിന്‍ മര്‍ദ്ദിക്കുകയും ചെയ്തതായാണ് പരാതി.

ഈ വിവരമറിഞ്ഞ് എത്തിയ കോമത്ത് മുരളീധരനെ രഞ്ജിത്ത് ഹെല്‍മെറ്റ് ഉപയോഗിച്ച് മര്‍ദ്ദിച്ചുവെന്നുമാണ് പരാതി.

ലീനയും സ്‌നേഹയും തമ്മിലുള്ള സാമ്പത്തിക ഇടപാടില്‍ മധ്യസ്തനായിരുന്നു മുരളീധരന്‍.